inaguration
ലക്ഷദ്വീപിലെ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് സി.പി.ഐ കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച പ്രതിഷേധാഗ്നി വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ: ലക്ഷദ്വീപിലെ സംഭവ വികാസങ്ങളിൽ പ്രതിഷേധിച്ച് സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധാഗ്നി തെളിയിച്ചു. ബി.ജെ.പിയുടെ ഫാസിസ്റ്റ് കടന്നു കയറ്റം അവസാനിപ്പിക്കുക, അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. വി.ആർ സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.പി സുഭാഷ് അദ്ധ്യക്ഷനായി. കെ.എം നവാസ്, കെ. എം സലിം, കെ.കെ രാജേന്ദ്രൻ, എം. ജി രാജൻ എന്നിവർ പ്രസംഗിച്ചു.