ചാലക്കുടി: വീടിന്റെ ഗോവണിയിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു. നോർത്ത് ചാലക്കുടി പീടികപറമ്പിൽ തോമസിന്റെ മകൾ ലിസി(47) ആണ് മരിച്ചത്. വീടിനു മുകളിൽ ഇട്ടിരുന്ന തുണികൾ എടുക്കാൻ പുറത്തുള്ള ഗോവണിയിലൂടെ കയറുന്നതിനിടെയായിരുന്നു അപകടം. അവിവാഹിതയാണ്. അമ്മ: പരേതയായ റോസി. സഹോദരങ്ങൾ: മോളി, ഷാജു, ജെയ്മി.