തൃശൂർ: തൃശൂരിലെ കാട്ടൂർ അമ്പലത്തു വീട്ടിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്ക് വെന്റിലേറ്ററുകളും അനുബന്ധ ഉപകരണങ്ങളും കൈമാറി. കോർപറേഷൻ മേയർ എം.കെ. വർഗീസ്, കളക്ടർ എസ്. ഷാനവാസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആശുപത്രി സൂപ്രണ്ട് ടി.പി. ശ്രീദേവിക്ക് കൈമാറുകയായിരുന്നു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നു വെന്റിലേറ്ററുകളും അനുബന്ധ ഉപകരണങ്ങളും 20 പൾസ് ഓക്‌സി മീറ്ററുകളുമാണ് നൽകിയത്. ട്രസ്റ്റ് എക്‌സിക്യൂട്ടിവ് അംഗങ്ങളായ എ.എ. അബ്ദുള്ള, സുനിൽ ബദ്‌റുദീൻ, സക്കറിയ റസാക്ക് തുടങ്ങിയവർ ആശുപത്രി അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.