stress

മാള: മുൻ പരിചയമില്ലാതെ പെറ്റിയടിക്കാൻ ഇറങ്ങിത്തിരിച്ച സെക്ടറൽ മജിസ്‌ട്രേറ്റുമാരെ സമ്മർദ്ദത്തിലാക്കാനും ശുപാർശകൾ. കൊവിഡ് പ്രതിരോധ മാനദണ്ഡം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാനും പിഴ ചുമത്താനും നിയോഗിക്കപ്പെട്ടവരാണ് പലപ്പോഴും ശുപാർശകളിൽ നട്ടം തിരിയുന്നത്. നിയമം ലംഘിക്കുമ്പോൾ താക്കീത് നൽകുകയും പിഴ ഒടുക്കുകയുമാണ് ചെയ്യുന്നത്. നിയമ ലംഘനത്തിന്റെ അവസ്ഥയനുസരിച്ച് ശരാശരി 50 ശതമാനം പേരിൽ നിന്ന് പിഴ ചുമത്താറുണ്ട്.

നിരവധി അദ്ധ്യാപികമാരാണ് സെക്ടറൽ മജിസ്‌ട്രേറ്റുമാരായി സേവനം ചെയ്യുന്നത്. അവർക്ക് രണ്ട് നിലയിലുള്ള സമ്മർദ്ദമാണ് ഉണ്ടാകുന്നത്. ഒരു വശത്ത് കേസുകൾ പിടിക്കാനും നിയമ ലംഘനം തടയാനും സമ്മർദ്ദം. മറുവശത്ത് കേസ് പിടിക്കുമ്പോൾ അത് ആർക്കെതിരെയാണോ അവർക്ക് വേണ്ടിയുള്ള ശാപാർശകളും. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും വരെ ഇത്തരക്കാർക്കായി ശുപാർശകളുമായി വിളിക്കുന്നുണ്ട്.

നിയമ ലംഘനങ്ങൾക്ക് എതിരെ പിഴ ചുമത്തുമ്പോഴാണ് സമ്മർദ്ദം ഉണ്ടാകുന്നത്. തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ എല്ലാം താക്കീതിലൊതുക്കിയതിനാൽ സമ്മർദ്ദം ഉണ്ടായിരുന്നില്ലെന്നും 40 കേസുകൾ വരെ കണ്ടെത്താറുണ്ടെന്നും സെക്റ്ററൽ മജിസ്‌ട്രേറ്റായി സേവനം ചെയ്ത അദ്ധ്യാപിക കേരള കൗമുദിയോട് പറഞ്ഞു. എന്നാൽ ഇന്ന് പിഴ ചുമത്തുന്ന കേസുകളാണ് ഏറെ. ഓരോ പഞ്ചായത്തിനും ചുമതലയുള്ള സെക്റ്ററൽ മജിസ്‌ട്രേറ്റുമാരുണ്ട്. എൽ.പി, യു.പി വിഭാഗം അദ്ധ്യാപകരും മറ്റ് ക്ലറിക്കൽ ജീവനക്കാരുമാണ് പൊലീസിന്റെ സുരക്ഷയോടെ സേവനം ചെയ്യുന്നത്. പല ശുപാർശകൾക്കും മുന്നിൽ നിസഹായാവസ്ഥയിലാണ് ഇവരിൽ പലരും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഈ നടപടികൾ ഫലം കാണുന്നുമുണ്ട്.

രാവിലെ മുതൽ ജോലി ചെയ്യുന്നതിനിടയിൽ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമ്പോഴാണ് കൂടുതൽ ശുപാർശകൾ ഉണ്ടാകുന്നത്. പരമാവധി താക്കീത് നൽകുകയാണ് പതിവ്. നിയമം ലംഘിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളും പൊതുപ്രവർത്തകരും വിവരം നൽകാറുണ്ട്. എന്നാൽ ചില പരാതികൾ സൂക്ഷിക്കേണ്ടത് തന്നെയാണ്, പിന്നാലെ ശുപാർശയും വരും.

അദ്ധ്യാപിക, സെക്ടറൽ മജിസ്‌ട്രേറ്റ്


ഏ​ജീ​സ് ​ഓ​ഫീ​സി​ന് ​മു​മ്പി​ൽ​ ​ഡി.​സി.​സി​ ​ധ​ർണ

തൃ​ശൂ​ർ​:​ ​ല​ക്ഷ​ദ്വീ​പി​ലെ​ ​പാ​ര​മ്പ​ര്യ​വും​ ​പൗ​രാ​വ​കാ​ശ​വും​ ​ഹ​നി​ക്കു​ന്ന​ ​സം​ഘ​പ​രി​വാ​ർ​ ​അ​ധി​നി​വേ​ശം​ ​അ​വ​സാ​നി​പ്പി​ക്കു​ക,​ ​ആ​ർ.​എ​സ്.​എ​സ് ​ഏ​ജ​ന്റാ​യ​ ​ല​ക്ഷ​ദ്വീ​പ് ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​പ്ര​ഫു​ൽ​ ​പ​ട്ടേ​ലി​നെ​ ​തി​രി​ച്ചു​വി​ളി​ക്കു​ക​ ​തു​ട​ങ്ങി​ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ​ഏ​ജീ​സ് ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ ​പ്ര​തി​ഷേ​ധ​ ​ധ​ർ​ണ്ണ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​എം.​പി​ ​വി​ൻ​സെ​ന്റ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.
പ്ര​തീ​കാ​ത്മ​ക​മാ​യി​ ​ല​ക്ഷ​ദ്വീ​പ് ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​പ്ര​ഫു​ൽ​ ​പ​ട്ടേ​ലി​ന്റെ​ ​മു​ഖം​മൂ​ടി​ ​ധ​രി​ച്ച് ​ഇ​രു​കൈ​ക​ളും​ ​ച​ങ്ങ​ല​ ​കൊ​ണ്ട് ​ബ​ന്ധി​ച്ചാ​യി​രു​ന്നു​ ​സ​മ​രം.​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​സു​നി​ൽ​ ​അ​ന്തി​ക്കാ​ട്,​ ​ജോ​സ് ​വ​ള്ളൂ​ർ,​ ​ജോ​ൺ​ ​ഡാ​നി​യേ​ൽ,​ ​അ​യ്യ​ന്തോ​ൾ​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റ് ​കെ.​ ​ഗി​രീ​ഷ് ​കു​മാ​ർ,​ ​ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​ര​വി​ ​ജോ​സ് ​താ​ണി​ക്ക​ൽ,​ ​ബൈ​ജു​ ​വ​ർ​ഗീ​സ്,​ ​സ​ജി​പോ​ൾ​ ​മാ​ട​ശ്ശേ​രി,​ ​ബ്ലോ​ക്ക് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ജി​ജോ​ ​ജോ​ർ​ജ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​ശ​നി​യാ​ഴ്ച​ ​ജി​ല്ല​യി​ലെ​ ​ബ്ലോ​ക്ക് ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ക​ളു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ൾ​ക്ക് ​മു​ന്നി​ൽ​ ​പ്ര​തി​ഷേ​ധ​ ​സ​മ​ര​ ​പ​രി​പാ​ടി​ ​ന​ട​ത്തു​മെ​ന്ന് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​എം.​പി​ ​വി​ൻ​സെ​ന്റ് ​അ​റി​യി​ച്ചു.