ganesan

തൃശൂർ: കൊടകരയിൽ വച്ചു തട്ടിയെടുക്കപ്പെട്ട പണം ബി.ജെ.പിയുടേതല്ലെന്നും പണം കൊടുത്തുവിട്ട പരാതിക്കാരനായ ധർമ്മരാജനെ ഫോണിൽ വിളിച്ചത് സംഘടനാപരമായ ആവശ്യങ്ങൾക്കാണെന്നും ബി.ജെ.പി സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശൻ മൊഴി നൽകി.

കൊടകര കുഴൽപ്പണത്തട്ടിപ്പ് കേസിൽ തൃശൂർ പൊലീസ് ക്ലബ്ബിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ഗണേശന്റെ വെളിപ്പെടുത്തൽ. ബി.ജെ.പിക്കായി പണം കൊണ്ടുവരാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. അന്വേഷണ സംഘം മൂന്നു മണിക്കൂർ ഗണേശനെ ചോദ്യം ചെയ്തു.

ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ച ബി.ജെ.പി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗിരീഷ് ഇന്ന് ഹാജരാകും. വ്യാഴാഴ്ച മൊഴി നൽകിയ ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി കർത്തയെ തൃശൂരിലെത്തിച്ച് മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

തൃശൂരിൽ മുറിയെടുത്ത് നൽകിയത് ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയാണെന്ന് ധർമരാജ് അന്വേഷണസംഘത്തിന് മൊഴി നൽകി. തൃശൂർ ഓഫീസ് സെക്രട്ടറിയും ജില്ലാ നേതാവുമായ സതീശനെതിരെയാണ് ധർമ്മരാജിന്റെ മൊഴി. രണ്ട് മുറികൾ എടുത്തിരുന്നതായി അന്വേഷണ സംഘത്തിന് ലോഡ്ജ് ജീവനക്കാരന്റെ മൊഴി ലഭിച്ചിരുന്നു. സതീശന്റെ മൊഴിയും അടുത്ത ദിവസം രേഖപ്പെടുത്തും. ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

കു​ഴ​ൽ​പ്പ​ണ​കേ​സ്:​ജാ​മ്യാ​പേ​ക്ഷ​ ​ത​ള്ളി

തൃ​ശൂ​ർ​:​ ​കൊ​ട​ക​ര​ ​കു​ഴ​ൽ​പ്പ​ണ​ ​കേ​സി​ലെ​ ​പ്ര​തി​ക​ളു​ടെ​ ​ജാ​മ്യാ​പേ​ക്ഷ​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​ത​ള്ളി.​ ​ഒ​ന്നാം​പ്ര​തി​ ​ക​ണ്ണൂ​ർ​ ​കൂ​ത്തു​പ​റ​മ്പ് ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​അ​ലി​ ​(35​),​ ​മൂ​ന്നാം​പ്ര​തി​ ​വെ​ള്ളി​ക്കു​ള​ങ്ങ​ര​ ​സ്വ​ദേ​ശി​ ​ര​ഞ്ജി​ത്ത് ​(40​),​ ​നാ​ലാം​പ്ര​തി​ ​വെ​ള്ളി​ക്കു​ള​ങ്ങ​ര​ ​സ്വ​ദേ​ശി​ ​ദീ​പ​ക് ​(​ശ​ങ്ക​ര​ൻ​-34​),​ 11ാം​ ​പ്ര​തി​ ​വെ​ള്ളാ​ങ്ക​ല്ലൂ​ർ​ ​ഷു​ക്കൂ​ർ​ ​(24​),​ 14ാം​ ​പ്ര​തി​ ​ക​ണ്ണൂ​ർ​ ​ഇ​രി​ട്ടി​ ​സ്വ​ദേ​ശി​ ​റ​ഹീം​ ​(35​)​ ​എ​ന്നി​വ​രു​ടെ​ ​ജാ​മ്യാ​പേ​ക്ഷ​ക​ളാ​ണ് ​ജി​ല്ലാ​ ​സെ​ഷ​ൻ​സ് ​ജ​ഡ്ജി​ ​ഡി.​ ​അ​ജി​ത്കു​മാ​ർ​ ​ത​ള്ളി​യ​ത്.​ ​കേ​സി​ന് ​അ​ന്ത​ർ​ ​സം​സ്ഥാ​ന​ ​മാ​ഫി​യാ​ ​ബ​ന്ധം​ ​ഉ​ണ്ടെ​ന്നും​ ​പ​ണ​ത്തി​ന്റെ​ ​ഉ​റ​വി​ടം​ ​ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്നും​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ചി​രു​ന്നു.​ ​ജാ​മ്യം​ ​ന​ൽ​കി​യാ​ൽ​ ​സാ​ക്ഷി​ക​ളെ​ ​സ്വാ​ധീ​നി​ക്കു​ന്ന​തി​നും,​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നും​ ​പ്ര​തി​ക​ൾ​ ​ഒ​ളി​വി​ൽ​ ​പോ​കു​ന്ന​തി​നും​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നും​ ​ജി​ല്ലാ​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​കെ.​ഡി​ ​ബാ​ബു​ ​വാ​ദി​ച്ചു.
2021​ ​ഏ​പ്രി​ൽ​ 3​ ​ന് ​പു​ല​ർ​ച്ചെ​ ​നാ​ല​ര​യ്ക്ക് ​കൊ​ട​ക​ര​ ​മേ​ൽ​പ്പാ​ല​ത്തി​ന് ​സ​മീ​പ​മാ​യി​രു​ന്നു
കാ​ർ​ ​ത​ട്ടി​യെ​ടു​ത്ത് ​പ​ണം​ ​ക​വ​ർ​ന്ന​ത്.​ബി.​ജെ.​പി​യു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പാ​വ​ശ്യ​ത്തി​ന് ​കൊ​ണ്ടു​വ​ന്ന​ ​പ​ണ​മാ​ണ് ​ത​ട്ടി​യെ​ടു​ത്ത​തെ​ന്ന​ ​ആ​രോ​പ​ണം​ ​വി​വാ​ദ​മാ​യി​രു​ന്നു.

ക്വട്ടേഷൻ സംഘത്തിന് 10 മുതൽ 25 ലക്ഷംവരെ

കൊടകരയിൽ വച്ച് കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവർന്ന സംഘത്തിലെ ക്വട്ടേഷൻ സംഘാംഗങ്ങൾക്ക് 10 മുതൽ 25 ലക്ഷം വരെ കിട്ടിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇങ്ങനെ ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ അഞ്ചു ലക്ഷം രൂപയുടെ സ്വർണം മാർട്ടിനെന്ന പ്രതിയുടെ അമ്മ ഇന്നലെ അന്വേഷണ സംഘത്തിന് കൈമാറി.

കവർച്ച ആസൂത്രണം ചെയ്തവർ 25 ലക്ഷം വരെ പ്രതിഫലമായി എടുത്തിരുന്നു. കവർച്ചയ്ക്ക് ശേഷം പ്രതികൾ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഉൾപ്പെടെ താമസിച്ചതിന്റെ തെളിവും ലഭിച്ചു. കേസിൽ 19 പേരാണ് അറസ്റ്റിലായത്. പ്രതികളുടെ പക്കൽ നിന്ന് ഇനിയും പണം കണ്ടെത്താനുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഒന്നേകാൽ കോടിയിലേറെ രൂപ വിവിധ പ്രതികളുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പണം കർണാടകയിൽ നിന്ന് കൊണ്ടുവന്നതാണെന്നും കണ്ടെത്തിയിരുന്നു.

കൊ​ട​ക​ര​ ​കു​ഴ​ൽ​പ്പ​ണ​ ​കേ​സ്:​ ​ത​ട്ടി​യെ​ടു​ത്ത​ ​പ​ണം
കൊ​ണ്ട് ​വാ​ങ്ങി​യ​ ​സ്വ​ർ​ണം​ ​ഹാ​ജ​രാ​ക്കി

തൃ​ശൂ​ർ​ ​:​ ​കൊ​ട​ക​ര​ ​കു​ഴ​ൽ​പ്പ​ണ​ ​കേ​സി​ൽ​ ​ത​ട്ടി​യെ​ടു​ത്ത​ ​പ​ണം​ ​കൊ​ണ്ട് ​മു​ഖ്യ​പ്ര​തി​ ​മാ​ർ​ട്ടി​ൻ​ ​വാ​ങ്ങി​യ​ ​അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സ്വ​ർ​ണം​ ​അ​മ്മ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​മു​ന്നി​ൽ​ ​ഹാ​ജ​രാ​ക്കി.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഇ​യാ​ളു​ടെ​ ​വീ​ട്ടി​ൽ​ ​വീ​ട്ടി​ൽ​ ​നി​ന്ന് 9​ ​ല​ക്ഷം​ ​പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഇ​യാ​ളെ​ ​ജ​യി​ലി​ൽ​ ​ചെ​ന്ന് ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ഴാ​ണ് ​സ്വ​ർ​ണ്ണം​ ​വാ​ങ്ങി​യ​ ​വി​വ​രം​ ​പ​റ​ഞ്ഞ​ത്.​ ​വ​ള,​ ​മാ​ല,​ ​നെ​ക്‌​ളേ​സ്,​ ​മോ​തി​രം​ ​തു​ട​ങ്ങി​ 110​ ​ഗ്രാം​ ​സ്വ​ർ​ണ്ണ​മാ​ണ് ​കൊ​ണ്ടു​വ​ന്ന​ത്.