കൊടുങ്ങല്ലൂർ: ഒ.എൻ.വി കുറുപ്പിന്റെ ജന്മദിനത്തിൽ നടത്തിയ അനുസ്മരണവും കാവ്യാഞ്ജലിയും സാഹിത്യകാരനായ ബക്കർ മേത്തല ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എൻ.എ.എം അഷറഫ് അദ്ധ്യക്ഷനായി. പുല്ലൂറ്റ് എ.കെ അയ്യപ്പൻ - സി.വി സുകുമാരൻ വായനശാലയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വി. കരുണാകരൻ, നവൽദിയ എം. ദിനിൽ, മീര രവീന്ദ്രൻ, ലക്ഷ്മിപ്രിയ ദീപക്, കല്യാണിക്കുട്ടി തുടങ്ങിയവർ ഒ.എൻ.വിയുടെ കവിതകളും സിനിമാ ഗാനങ്ങളും ആലപിച്ചു.
കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മുസ്താക് അലി, എം.വി സുധീർ, നന്ദന സാജു എന്നിവർ സംസാരിച്ചു.