കൊടുങ്ങല്ലൂർ: പുതിയ നിയമസഭയുടെ പ്രഥമ സമ്മേളനത്തിൽ കയ്പമംഗലം മണ്ഡലത്തിന്റെ പേര് പരാമർശിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. കയ്പമംഗലം ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിലെ കടൽക്ഷോഭമാണ് ഗവർണർ തന്റെ പ്രസംഗത്തിൽ പരാമർശിച്ചത്. കടലാക്രമണം ഏറ്റവും രൂക്ഷമാകുന്ന തീരമേഖലകളായ ചെല്ലാനം, കയ്പ്പമംഗലം, ചേർത്തല, പൂന്തുറ എന്നിവിടങ്ങളിലെ അന്തേവാസികളുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പ് വരുത്താനായി അതീവ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നായിരുന്നു ഗവർണ്ണറുടെ പരാമർശം.