പറപ്പുക്കര: പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് സമാഹരിച്ച വിഭവങ്ങൾ പുതുപ്പുള്ളി ഭഗവതി ക്ഷേത്രം നടയിൽ വച്ച് ഭാരവാഹികൾ കൈമാറി. ക്ഷേത്രം പ്രസിഡന്റ് പി.ആർ. വിഷ്ണുവിൽ നിന്ന് പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഡിഫൻസ് ആർമി പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നതിനുള്ള രക്ഷാകവചങ്ങളും സാധന സാമഗ്രികളും വാങ്ങുന്നതിലേക്ക് നൽകിയ 10,000 രൂപയുടെ ചെക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, ക്ഷേത്രം ട്രഷറർ പി.ആർ. സുരേന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ടി. കിഷോർ, ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഫ്രാൻസിസ്, സ്ഥിരം സമിതി അദ്ധ്യക്ഷ ബീന സുരേന്ദ്രൻ, ഐശ്വര്യ അനീഷ്, ശ്രുതി ശിവപ്രസാദ് എന്നിവർ സന്നിഹിതരായി.