ചാലക്കുടി: നിയോജക മണ്ഡലം പരിധിയിൽ കൊവിഡ് വ്യാപനത്തിൽ നേരിയ ആശ്വാസം. വെള്ളിയാഴ്ച 75 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗമുക്തിയിൽ കുറവുണ്ട്. നഗരസഭാ പരിധിയിൽ 22 പേരിൽ പുതുതായി രോഗം കണ്ടെത്തി. കൊരട്ടിയിൽ 18 പേർക്കും വൈറസ് ബാധയുണ്ട്. കൊടകരയിൽ 15 പുതിയ രോഗികളാണുള്ളത്‌. കോടശേരി - 9, മേലൂർ - 6, അതിരപ്പിള്ളി- 2, കാടുകുറ്റി - 2, പരിയാരം - 1 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗബാധിതരുടെ എണ്ണം.