ചാഴൂർ: പാറളം, ചാഴൂർ പഞ്ചായത്തുകളിലെ കന്നുകാലികളിൽ കുളമ്പുരോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സി.സി മുകുന്ദൻ എം.എൽ.എ മ്യഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണിക്ക് നിവേദനം നൽകി. വിഷയത്തിൽ ആവശ്യമായ നടപടികളുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എം.എൽ.എ അറിയിച്ചു.