inaguration
കൊടുങ്ങല്ലൂരിൽ എ.കെ.ടി.എ നടത്തിയ കുത്തിയിരുപ്പ് സമരം ജില്ലാ പ്രസിഡന്റ് പി.കെ സത്യശീലൻ ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ: ലോക്‌ഡ‌ൗൺ നീളുന്ന പശ്ചാത്തലത്തിൽ തയ്യൽക്കടകൾ തുറക്കാൻ അനുവദിക്കണമെന്നും തയ്യൽ തൊഴിലാളികൾക്ക് ദുരിതാശ്വാസ ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ട് എ.കെ.ടി.എ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യൽ തൊഴിലാളികൾ കൊടുങ്ങല്ലൂരിൽ കുത്തിയിരിപ്പ് സമരം നടത്തി. വിവാഹ ആവശ്യങ്ങൾക്കായി തുണിക്കടകൾക്ക് സർക്കാർ നേരത്തെ ഇളവ് അനുവദിച്ചിരുന്നു.

ജില്ലാ പ്രസിഡന്റ് പി.കെ സത്യശീലൻ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് പി.ജി ശിവദാസൻ അദ്ധ്യക്ഷനായി. ടി.വി ഗണേശൻ, എസ്. സതീശൻ, ടി.വി വത്സരാജൻ, സി.വി ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.