mmmm

തൃ​ശൂ​ർ​:​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​ര​ക്ഷി​താ​ക്ക​ൾ​ ​ന​ഷ്ട​പ്പെ​ട്ട് ​അ​നാ​ഥ​രാ​യ​ ​കു​ട്ടി​ക​ളു​ടെ​ ​പൂ​ർ​ണ്ണ​ ​സം​ര​ക്ഷ​ണം​ ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ക്കു​മെ​ന്ന് ​ദേ​വ​സ്വം,​ ​പ​ട്ടി​ക​ജാ​തി​ ​പ​ട്ടി​ക​വ​ർ​ഗ്ഗ​ ​ക്ഷേ​മ​ ​മ​ന്ത്രി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​ര​ക്ഷി​താ​ക്ക​ളെ​ ​ന​ഷ്ട​പ്പെ​ട്ട​ ​കാ​ഞ്ഞാ​ണി​ ​കാ​ര​മു​ക്ക് ​സ്വ​ദേ​ശി​ ​അ​ല​ൻ,​ ​ഒ​ല്ലൂ​ർ​ ​എ​ട​ക്കു​ന്നി​ ​ല​ക്ഷം​ ​വീ​ട് ​കോ​ള​നി​യി​ൽ​ ​പ​ള്ളി​പ്പാ​ടം​ ​പ​ള്ളി​പ്പാ​ട​ൻ​ ​വി​നീ​ത​യു​ടെ​ ​മ​ക്ക​ളാ​യ​ ​അ​ലീ​ന,​ ​അ​നീ​ന​ ​എ​ന്നി​വ​രു​ടെ​ ​വീ​ടു​ക​ൾ​ ​മ​ന്ത്രി​ ​സ​ന്ദ​ർ​ശി​ച്ചു.​ ​ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ​ ​അ​ലീ​ന,​ ​അ​നീ​ന​ ​എ​ന്നി​വ​രു​ടെ​ ​അ​മ്മ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​രി​ച്ച​ത്.​ ​അ​നാ​ഥ​രാ​യ​ ​കു​ട്ടി​ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​മു​ൾ​പ്പെ​ടെ​ ​എ​ല്ലാ​ ​സം​ര​ക്ഷ​ണ​വും​ ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ക്കും.​ ​സു​പ്രീം​ ​കോ​ട​തി​ ​വി​ധി​ ​വ​രു​ന്ന​തി​നു​ ​മു​മ്പു​ത​ന്നെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​നം​ ​എ​ടു​ത്തി​രു​ന്ന​താ​യും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​മ​ന്ത്രി​യാ​യ​ശേ​ഷം​ ​തൃ​ശൂ​രി​ലെ​ത്തി​യ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​ദ്യ​ത്തെ​ ​സ​ന്ദ​ർ​ശ​ന​മാ​ണി​ത്. അ​ലീ​നയുടെയും,​ ​അ​നീ​ന​യുടെയും നിസഹായവസ്ഥയെ കുറിച്ചറിഞ്ഞെത്തിയ മന്ത്രി കെ. രാജനും ഇവരെ സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നു.

അലനെ കാണാൻ മന്ത്രിയെത്തി

കാഞ്ഞാണി: അച്ഛനും അമ്മയും നഷ്ടപ്പെട്ട് അനാഥനായ അലനെ കാണാൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ വീട്ടിലെത്തി. കൊവിഡ് ബാധിച്ച് മരിച്ച മണലൂർ ചുള്ളിപറമ്പിൽ സുഭാഷിന്റെയും ഭാര്യ ജിജിയുടെയും ഏകമകനായ അലൻ (10) ഒറ്റയ്ക്കായതോടെ സമാശ്വാസവുമായെത്തിയതാണ് മന്ത്രി. കഴിഞ്ഞ ദിവസം എസ്.എൻ.ഡി.പി യോഗം പെരിങ്ങോട്ടുകര യൂണിയനും മണലൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോണി അത്താണിക്കലും വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരുന്നു. മുരളി പെരുനെല്ലി എം.എൽ.എയോടൊപ്പം സി.പി.എം മണലൂർ ഏരിയ സെക്രട്ടറി സി. കെ വിജയൻ , ലോക്കൽ സെക്രട്ടറി പി. കെ അരവിന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ സുർജിത്ത്, ഉൾപ്പെടെ നേതാക്കളും എത്തിയിരുന്നു.

ക്ഷേത്ര വിശ്വാസികളെ വിശ്വാസത്തിലെടുത്ത് ദേവസ്വങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. ബന്ധപ്പെട്ടവരുമായെല്ലാം ചർച്ച ചെയ്ത് സമഗ്രമായ പരിഷ്‌കാരം കൊണ്ടുവരും. നാടിനും വിശ്വാസികൾക്കും ഉപകാരപ്രദമായ രീതിയിൽ ദേവസ്വത്തിന്റെ പ്രവർത്തനങ്ങളെ മാറ്റും. ദേവസ്വം ബോർഡിലെ ജീവനക്കാരെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി വികസനത്തെ ബാധിക്കാത്ത വിധത്തിൽ പരിഹരിക്കും

കെ. രാധാകൃഷ്ണൻ
ദേവസ്വം മന്ത്രി