ogment-reality

തൃശൂർ : ലോക് ഡൗണിൽ കടകളിൽ പോയി വരി നിൽക്കണ്ട. വീട്ടിൽ ഇരുന്ന് അനുയോജ്യമായ സാധനങ്ങൾ ധരിച്ചും മേന്മ അറിഞ്ഞും വാങ്ങാം. ഓഗ്‌മെന്റഡ് റിയാലിറ്റി ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിനുള്ള ആപ് വികസിപ്പിച്ചിരിക്കുകയാണ് കേച്ചേരി വിദ്യ എൻജിനീയറിംഗ് കോളേജിലെ അവസാന വർഷ ബി. ടെക് കംമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ.

ഇതുപ്രകാരം വീട്ടിൽ ഇരുന്ന് തന്നെ തുണിത്തരങ്ങൾ ശരീരത്തിൽ അണിയാം. വാച്ച് മുതലായ വസ്തുക്കൾ കൈയിൽ ധരിച്ച് കളർ മാറ്റി നോക്കാനുമാകും. ലോക്ക് ഡൗൺ സമയത്ത് സാധനം വാങ്ങാനുള്ള ജനങ്ങളുടെ പ്രയാസം കണ്ടാണ് ആലത്തൂർ എരിമയൂർ സ്വദേശി വി.പി. ജാധേഷിന്റെ മനസ്സിൽ ഈ ആശയം ഉരുത്തിരിഞ്ഞ് വന്നത്. തുടർന്ന് തന്റെ സഹപാഠികളുടെയും അദ്ധ്യാപകരുടെയും പിന്തുണയോടെ ബി.ടെക്ക് അവസാന വർഷ പ്രൊജക്ടിന്റെ ഭാഗമായി ത്രീ ഡി മോഡലിംഗ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു.

മൊബൈൽ ആപ്പ് വഴിയാണ് ഓഗ്‌മെന്റഡ് റിയാലിറ്റി ത്രീഡി സാങ്കേതിക വിദ്യ പ്രവർത്തിക്കുക. ആപ്പ് ഓണാക്കിയാൽ മൊബൈൽ കാമറയിലേക്ക് ഓപ്ഷൻ പോകുകയും ഇഷ്ടമുള്ള സാധനം ധരിച്ച് നോക്കിയും നിറം മാറ്റി നോക്കിയും സെലക്ട് ചെയ്യാം. കോളേജ് തയ്യാറാക്കിയ സാനിറ്റൈസർ, മാസ്‌ക്ക്, വാച്ച്, ഭക്ഷണസാധനങ്ങൾ എന്നിവയാണ് നിലവിൽ ഈ ആപ്പിലുള്ളത്. കൂടുതൽ പദാർത്ഥങ്ങൾ തങ്ങളുടെ ആപ്പിലേക്ക് ചേർത്ത് ആമസോൺ മുതലായ ഓൺലൈൻ സൈറ്റുകളുമായി ബന്ധിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് വിദ്യാർത്ഥികൾ പറയുന്നു. വി.പി. ജാധേഷിനെ കൂടാതെ കിരൺ .കെ, നിരാജ് ടി. ഷാജി, സഞ്ജയ് പി. രഞ്ജൻ എന്നിവരാണ് ടീമിലുള്ളത്. വിദ്യയിലെ കമ്പ്യൂട്ടർ സയൻസ് മേധാവി ഡോ. രമണി ഭായിയുടെ നേതൃത്വത്തിൽ എ. മഹാലക്ഷ്മിയാണ് പ്രൊജക്ട് ഗൈഡ് ചെയ്തത്.

മൊബൈൽ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകാൻ ഇനിയും സമയമെടുക്കും. പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

വി.പി. ജാധേഷ്
(ബി.ടെക് കംമ്പ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർത്ഥി).

1707​ ​പേർക്ക് ​കൊ​വി​ഡ്

തൃ​ശൂ​ർ​:​ 2,574​ ​പേ​ർ​ ​കൊ​വി​ഡ് ​മു​ക്ത​രാ​യ​പ്പോ​ൾ​ 1707​ ​പേ​ർ​ക്ക് ​കൂ​ടി​ ​പു​തു​താ​യി​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചു.​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 18.60​%​ ​ആ​ണ്.​ 9,178​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 12,866​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 92​ ​പേ​ർ​ ​മ​റ്റു​ ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്നു.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 1,696​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​കൂ​ടാ​തെ​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്ത് ​നി​ന്നെ​ത്തി​യ​ ​ഒ​രാ​ൾ​ക്കും,​ ​ആ​റ് ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും,​ ​കൂ​ടാ​തെ​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ ​നാ​ല് ​പേ​ർ​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി.​ ​രോ​ഗ​ ​ബാ​ധി​ത​രി​ൽ​ 60​ ​വ​യ​സി​ന് ​മു​ക​ളി​ൽ​ 137​ ​പു​രു​ഷ​ന്മാ​രും​ 151​ ​സ്ത്രീ​ക​ളും​ ​പ​ത്ത് ​വ​യ​സി​ന് ​താ​ഴെ​ 65​ ​ആ​ൺ​കു​ട്ടി​ക​ളും​ 60​ ​പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.

ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വർ

ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ 285
ഫ​സ്റ്റ് ​ലൈ​ൻ​ ​ട്രീ​റ്റ്‌​മെ​ന്റ് ​സെ​ന്റ​റു​ക​ളി​ൽ​ 862
സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ 317
സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ 760
വി​വി​ധ​ ​ഡൊ​മി​സി​ലി​യ​റി​ ​കെ​യ​ർ​ ​സെ​ന്റ​റു​ക​ളി​ൽ​ 1398
വീ​ടു​ക​ളി​ൽ​ 7,537