ചേലക്കര: മന്ത്രിയായ ശേഷം ചേലക്കരയിലെത്തിയ കെ. രാധാകൃഷ്ണന് സി.പി.എം ചേലക്കര ഏരിയാ കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.പി. രാധാകൃഷ്ണൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.കെ. മുരളീധരൻ മുൻ എം.എൽ.എ യു.ആർ. പ്രദീപ്, എൽ.ഡി.എഫ് മണ്ഡലം കമിറ്റി സെക്രട്ടറി പി.എ. ബാബു, സി.പി.ഐ നിയോജക മണ്ഡലം സെക്രട്ടറി അരുൺ കാളിയത്ത്, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, മറ്റു മെമ്പർമാർ, വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് നബീസ, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ബിജു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, കേരള കോൺഗ്രസ് എം നേതാക്കൾ, മറ്റു പാർട്ടി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മന്ത്രി എന്ന നിലയിൽ ചേലക്കരക്കാരോടൊപ്പം മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ ജനങ്ങളോടൊപ്പം ഉത്തരവാദിത്തത്തോടെ ഉണ്ടാവുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു. തന്നെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടർമാരോട് നന്ദി അറിയിക്കുകയാണ്. എല്ലാവരെയും നേരിൽകണ്ട് നന്ദി അറിയിക്കാൻ കഴിയാത്തതിൽ വളരെ വിഷമം ഉണ്ട്. അതിനു പകരമായി എന്റെ നന്ദി മദ്ധ്യമങ്ങളിലൂടെ അറിയിക്കുകയാണ്. മഹാമാരിക്ക് ശേഷം മണ്ഡലത്തിലെ ജനങ്ങളോട് നന്ദി അറിയിക്കാൻ വരുമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.