തൃശൂർ: 2019- 2021 ബാച്ച് ഡി.എൽ.ഇ.ഡി കോഴ്‌സിന്റെ സെമസ്റ്റർ 3 പരീക്ഷയുടെ ഫലം മൂന്നു മാസം കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സെമസ്റ്റർ 4 പരീക്ഷകൾ എന്നു നടക്കും എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ആക്ഷേപം. സെമസ്റ്റർ 4 പരീക്ഷ വൈകുന്നതിനാൽ വിദ്യാർത്ഥികൾ ആശങ്കയിലാണ്. നാലാം സെമസ്റ്റർ പരീക്ഷകൾ വൈകിയാൽ മറ്റു കോഴ്‌സുകൾക്ക് ചേരാൻ പറ്റാത്ത ഒരു സാഹചര്യം ഉണ്ടാകും. ഒരു വർഷം നഷ്ടപ്പെടും. അതുപോലെ സെമസ്റ്റർ 1 വിദ്യാർത്ഥികളുടെ പരീക്ഷയും നടന്നിട്ടില്ല. പ്ലസ്ടു പരീക്ഷകൾ നടത്തുന്നതിനൊപ്പമോ അതല്ലെങ്കിൽ അതിനു ശേഷമോ എത്രയും പെട്ടെന്ന് പരീക്ഷകളും നടത്തി തരണം എന്ന് അദ്ധ്യാപക- വിദ്യാർത്ഥി കൂട്ടായ്മയായ എ.കെ.ടി.ടി.എ ആവശ്യപ്പെട്ടു.