കൊടുങ്ങല്ലൂർ: മോദി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മണ്ഡലത്തിലെ ജനസേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം നിർവഹിച്ചു. മുൻസിപ്പാലിറ്റിയിലെ നാൽപ്പത്തിയൊന്നാം വാർഡിലും അഞ്ചാം വാർഡിലുമാണ് പരിപാടി സംഘടിപ്പിച്ചത്.
മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ്, ജനറൽ സെക്രട്ടറി എൽ.കെ മനോജ്, കെ.ആർ വിദ്യാസാഗർ, പ്രതിപക്ഷ നേതാവ് അഡ്വ. ഡി.ടി വെങ്കിടേശ്വരൻ, ടി.എസ് സജീവൻ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലത്തിലെ 136 വാർഡുകളിലായി പച്ചക്കറി കിറ്റ്, കൊള്ളിക്കിഴങ്ങ്, പലവ്യഞ്ജന കിറ്റ്, അരി, മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ വിതരണം ചെയ്തു. കൂടാതെ രക്തദാനം, റോഡ് അരികുകളുടെ ശുചീകരണം, കൊവിഡ് മുക്തമായ വീടുകളിൽ ഫോഗ് സാനിറ്റൈസിംഗ് എന്നിവ നടത്തി.
നഗരസഭയിലെ 15, 16 വാർഡ് കൗൺസിലർമാരായ ഒ.എൻ.ജയദേവന്റെയും, തങ്കമണി രാധാകൃഷ്ണന്റെയും നേതൃത്ത്വത്തിൽ ചാപ്പാറ ജംഗ്ഷനിലെയും ചാപ്പാറ ഐ.ടി.സി സ്റ്റാൻഡിലെയും അമ്പതോളം ഓട്ടോറിക്ഷ തൊഴിലാളികൾക്ക് പലചരക്ക് കിറ്റ് വിതരണം ചെയ്തു.
വിതരണം ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. അജീഷ്, ബൈജു, വിനയ് കുമാർ, അരുൺ, ദീപേഷ് തുടങ്ങിയവർ നേതൃത്വം നൽകി.