കൊടുങ്ങല്ലൂർ: ലോക് ഡൗൺ ഇളവുകളിൽ വാച്ച് വ്യാപാര മേഖലയ്ക്ക് ഇളവുകൾ അനുവദിക്കാത്തതിൽ കേരള വാച്ച് ഡീലേഴ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വാച്ച് കടകൾ തുറക്കാത്തതിൽ ബുദ്ധിമുട്ടനുഭവിക്കുന്നത് വ്യാപാരികളും തൊഴിലാളികളും മാത്രമല്ല, ജീവൻ രക്ഷാ ഉപകരണങ്ങളായ പൾസ് ഓക്സിമീറ്റർ, ഗ്ലൂക്കോമീറ്റർ, ശ്രവണ സഹായികൾ തുടങ്ങിയ ഉപകരണങ്ങളിലെല്ലാം ബാറ്ററി/സർവീസ് കൂടി നടത്തുന്നത് അസോസിയേഷന് കീഴിലുള്ള അംഗങ്ങളാണ്.
വാച്ച് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മനോജ് സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ വർഗീസ് , ട്രഷറർ ഷാജി ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ജിയോ, നജ്മൽ കോർമത്ത് മലപ്പുറം, ഷൗക്കത്ത് മണ്ണാർക്കാട് , അബ്ദുൾഖാദർ കൊടുവള്ളി , പ്രജീഷ് കോഴിക്കോട്, അമ്പിളി, ജേക്കബ്, അമ്പിളി എന്നിവർ ഓൺ ലൈൻ യോഗത്തിൽ പങ്കെടുത്തു