hawala

വാടാനപ്പിള്ളി : കുഴൽപ്പണക്കേസിൽ നേതാക്കൾക്ക് പങ്കുണ്ടെന്ന രീതിയിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനെ ചൊല്ലി തൃത്തല്ലൂരിൽ ബി.ജെ.പി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വാടാനപ്പിള്ളി ബീച്ച് വ്യാസ നഗറിനടുത്ത് കണ്ടൻചക്കി വീട്ടിൽ കിരണിനെ (27) വയറിന് താഴെ കുത്തേറ്റ നിലയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് തൃത്തല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്‌സിൻ എടുക്കാൻ നിൽക്കുമ്പോഴായിരുന്നു സംഭവം. കൊടകര കുഴൽപ്പണക്കേസിൽ ഏഴാംകല്ല് ഭാഗത്ത് താമസിക്കുന്ന ബി.ജെ.പി ജില്ലാ ട്രഷറർക്കും പഞ്ചായത്ത് അംഗത്തിനും പങ്കുള്ളതായി ബീച്ച് വ്യാസ നഗറിലെ ഒരു വിഭാഗം സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടതിനെ തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ വാക്‌പോര് രൂക്ഷമായിരുന്നു.

ഇതിനിടയിലാണ് വ്യാസനഗർ ഗ്രൂപ്പിൽപ്പെട്ട പാർട്ടി പ്രവർത്തകനായ ഹരിപ്രസാദും കിരണും കൊവിഡ് വാക്‌സിൻ എടുക്കാൻ എത്തിയത്. എതിർ ഗ്രൂപ്പിൽപെട്ട ഏഴാംകല്ല് സ്വദേശികളായ സഹലേഷ്, സഫലേഷ്, രജു എന്നിവരും വാക്‌സിന് എത്തി. സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രചാരണത്തെ ചൊല്ലി ഹരിപ്രസാദുമായി ഇവർ വാക്കുതർക്കമായി. ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. വാടാനപ്പിള്ളി പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ വാഹനത്തിൽ രക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി യു. പ്രേമൻ, സി.ഐ. ടി.കെ ജോസി, എസ്.ഐ സാദിക്കലി എന്നിവരും സ്ഥലത്തെത്തി.

കു​ഴ​ൽ​പ്പ​ണ​ക്ക​വ​ർ​ച്ച​:​ ​ബി.​ജെ.​പി​ ​തൃ​ശൂ​ർ​ ​ജി​ല്ലാ
ഓ​ഫീ​സ് ​സെ​ക്ര​ട്ട​റി​യെ​ ​ഇ​ന്ന് ​ചോ​ദ്യം​ ​ചെ​യ്യും

തൃ​ശൂ​ർ​:​ ​കൊ​ട​ക​ര​ ​കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ​ ​ബി.​ജെ.​പി​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​ഓ​ഫീ​സ് ​സെ​ക്ര​ട്ട​റി​ ​സ​തീ​ഷ് ​പോ​ട്ടോ​രി​നെ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ഇ​ന്ന് ​ചോ​ദ്യം​ ​ചെ​യ്യും.​ ​രാ​വി​ലെ​ 10​ന് ​തൃ​ശൂ​ർ​ ​പൊ​ലീ​സ് ​ക്ല​ബി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​ക​ണ​മെ​ന്ന് ​സ​തീ​ഷി​നെ​ ​പൊ​ലീ​സ് ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​പ​ണ​വു​മാ​യി​ ​എ​ത്തി​യ​ ​ധ​ർ​മ്മ​രാ​ജ​നും​ ​ഡ്രൈ​വ​ർ​ ​ഷം​ജീ​റി​നും​ ​സ​ഹാ​യി​ ​റ​ഷീ​ദി​നും​ ​മു​റി​ ​എ​ടു​ത്തു​ ​ന​ൽ​കി​യ​ത് ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​നി​ന്നും​ ​വി​ളി​ച്ച​ത് ​പ്ര​കാ​ര​മാ​ണെ​ന്നാ​യി​രു​ന്നു​ ​ഹോ​ട്ട​ൽ​ ​ജീ​വ​ന​ക്കാ​ര​ന്റെ​ ​മൊ​ഴി.
ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​സം​സ്ഥാ​ന​ ​സം​ഘ​ട​നാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ഗ​ണേ​ശ​ൻ,​ ​മേ​ഖ​ലാ​ ​സെ​ക്ര​ട്ട​റി​ ​ജി.​ ​കാ​ശി​നാ​ഥ​ൻ,​ ​സം​സ്ഥാ​ന​ ​ഓ​ഫീ​സ് ​സെ​ക്ര​ട്ട​റി​ ​ജി.​ഗി​രീ​ഷ്,​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ആ​ർ.​ ​ഹ​രി,​ ​ട്ര​ഷ​റ​ർ​ ​സു​ജ​യ് ​സേ​ന​ൻ​ ​എ​ന്നി​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്തി​രു​ന്നു.​ ​പ​ണ​വു​മാ​യി​ ​ബി.​ജെ.​പി​ക്ക് ​ബ​ന്ധ​മി​ല്ലെ​ന്നാ​യി​രു​ന്നു​ ​എ​ല്ലാ​വ​രും​ ​മൊ​ഴി​ ​ന​ൽ​കി​യ​ത്.
എ​ന്നാ​ൽ​ ​പ​ണം​ ​വ​രു​ന്ന​ ​വി​വ​രം​ ​ഇ​വ​ർ​ക്ക് ​അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും​ ​ആ​ല​പ്പു​ഴ​യി​ൽ​ ​ക​ർ​ത്ത​യ്ക്ക് ​കൈ​മാ​റാ​നാ​യി​രു​ന്നു​ ​നി​ർ​ദ്ദേ​ശ​മെ​ന്നു​മാ​യി​രു​ന്നു​ ​ആ​ർ.​എ​സ്.​എ​സ് ​പ്ര​വ​ർ​ത്ത​ക​ൻ​ ​ധ​ർ​മ്മ​രാ​ജ​ന്റെ​ ​മൊ​ഴി.