covid

തൃശൂർ: ജില്ലയിൽ കുറച്ചു ദിവസമായി കുറഞ്ഞ പൊസിറ്റിവിറ്റി നിരക്ക് വീണ്ടും കൂടി. മൂന്ന് ദിവസം 19 ന് താഴെയായിരുന്നുവെങ്കിൽ ഇന്നലെ അത് 21.71 ആയി ഉയർന്നു. 9,367 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2034 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ട്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കുകയും നിയന്ത്രണം കുറച്ചു കൊണ്ടു വരുന്നതിനിടയിലുമാണ് വീണ്ടും പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയർന്നത്.

2403 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,481 ആണ്. തൃശൂർ സ്വദേശികളായ 78 പേർ മറ്റു ജില്ലകളിൽ ചികിത്സയിലാണ്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,34,985 ആണ്. 2,21,125 പേരാണ് രോഗമുക്തരായത്. സമ്പർക്കം വഴി 2013 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ചികിത്സയിൽ കഴിയുന്നവർ

ഗവ. മെഡിക്കൽ കോളേജ് 270

ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ 802

സർക്കാർ ആശുപത്രികൾ 325

സ്വകാര്യ ആശുപത്രികൾ 760

ഡൊമിസിലിയറി കെയർ സെന്റർ 1370

വീടുകൾ 6920

വാക്‌സിൻ സ്വീകരിച്ചവർ

ആകെ ഫസ്റ്റ് ഡോസ് 6,52,199

സെക്കൻഡ് ഡോസ് 1,64,212


കൊ​വി​ഡ് ​സാ​ന്ത്വ​ന​ ​പ​രി​പാ​ടി​ക​ളു​മാ​യി​ ​ബി.​ജെ.​പി

തൃ​ശൂ​ർ​:​ ​ര​ണ്ടാം​ ​ന​രേ​ന്ദ്ര​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​ര​ണ്ടാം​ ​വാ​ർ​ഷി​ക​ത്തി​ൽ​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​വ്യാ​പ​ക​മാ​യി​ ​എ​ല്ലാ​ ​ബൂ​ത്തു​ക​ളി​ലും​ ​കൊ​വി​ഡ് ​ആ​ശ്വാ​സ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി.​ ​സേ​വാ​ഹി​ ​സം​ഘ​ട​ൻ​ ​(​സേ​വ​ന​മാ​ണ് ​സം​ഘ​ട​ന​)​ ​എ​ന്ന​ ​ആ​ശ​യം​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​ൽ​ ​പ​ങ്കു​ചേ​ർ​ന്ന​ത്.​ ​വി​വി​ധ​ ​മോ​ർ​ച്ച​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ര​ക്ത​ദാ​ന​ ​ക്യാ​മ്പു​ക​ൾ​ ​ന​ട​ത്തി.​ ​കൊ​വി​ഡ് ​രോ​ഗി​ക​ളെ​യും​ ​അ​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ളെ​യും​ ​സ​ഹാ​യി​ക്കു​ക,​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​കി​ട​ക്ക​ ​ന​ൽ​കു​ക,​ ​ഭ​ക്ഷ​ണ​വി​ത​ര​ണം,​ ​ആം​ബു​ല​ൻ​സ് ​സ​ർ​വീ​സ്,​ ​മ​രു​ന്ന് ​വി​ത​ര​ണം,​ ​കൊ​വി​ഡ് ​റെ​സ്‌​ക്യൂ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ഉ​ദ്ഘാ​ട​നം,​ ​പ്ര​തി​രോ​ധ​ ​സാ​മ​ഗ്രി​ക​ളു​ടെ​ ​വി​ത​ര​ണം,​ ​ശു​ചീ​ക​ര​ണം​ ​തു​ട​ങ്ങി​യ​ ​പ​രി​പാ​ടി​ക​ളാ​ണ് ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​ജി​ല്ല​യി​ലെ​ ​ഭാ​ര​വാ​ഹി​ക​ളെ​ല്ലാം​ ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​സേ​വാ​ഹി​ ​സം​ഘ​ട​ൻ​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​കെ.​കെ​ ​അ​നീ​ഷ്‌​കു​മാ​ർ​ ​തൃ​ശൂ​ർ​ ​കൊ​ക്കാ​ല​ ​റെ​യി​ൽ​വേ​ ​കോ​ള​നി​യി​ലും​ ​ചേ​റ്റു​പു​ഴ​ ​ഡി​വി​ഷ​നി​ലും​ ​ന​ട​ന്ന​ ​ഭ​ക്ഷ്യ​ ​കി​റ്റ് ​വി​ത​ര​ണ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.