ചേർപ്പ്: സി.പി.ഐ ജനസേവാദൾ ചേർപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഡ്‌നി രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് സൗജന്യ യാത്രാ വാഹനങ്ങളുടെ ഫ്‌ളാഗ് ഒഫ് പടിഞ്ഞാട്ടു മുറി സെന്ററിൽ സി.സി മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. വളണ്ടിയർമാർക്കുള്ള യൂണിഫോം വിതരണം സി.പി.ഐ ചേർപ്പ് മണ്ഡലം സെക്രട്ടറി പി.വി അശോകൻ നിർവഹിച്ചു. സി.പി.ഐ ചേർപ്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ജി അനിൽനാഥ് അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ സുനിത ജിനു, ഉണ്ണിക്കൃഷ്ണ വാര്യർ എന്നിവർ സംസാരിച്ചു. ഷംനാസ്, ഷാഫി, സനന്ദ്, അജനാസ്, സുഭാഷ് കാട, ഫെമിന സുധീർ, സജിത അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.