ഗുരുവായൂർ: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വീടുകളിൽ ഒതുങ്ങിയ വയോജനങ്ങളുടെ മാനസിക സംഘർഷത്തിന് പരിഹാരമായി ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ വയോജന സൗഹാർദ പരിപാടിക്ക് തുടക്കമായി. സൗഹൃദ കൂട്ടായ്മകളിലൊ പൊതുപ്രവർത്തനങ്ങളിലൊ പങ്കാളികളാവാൻ കഴിയാതെ ഒറ്റപ്പെടൽ അനുഭവിക്കുന്ന വയോജനങ്ങൾക്ക് അരികെ എന്ന പേരിലാണ് മാനസികോല്ലാസ പരിപാടി സംഘടിപ്പിക്കുന്നത്. ഗുരുവായൂർ നഗരസഭ ഹെൽപ് ഡെസ്‌കിലൂടെ എല്ലാ ദിവസവും വൈകിട്ട് 7ന് ഓൺലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ കലാമണ്ഡലം ഗോപിയാശാൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷനായി. https://meet.google.com/eza-nayp-qwb എന്ന ലിങ്ക് വഴി പരിപാടിയിൽ പങ്കെടുക്കാം.