തൃശൂർ: കൊവിഡ്-19 ചികിത്സയ്ക്ക് കേന്ദ്ര ആയുർവേദ റിസർച്ച് കൗൺസിൽ (സി.സി.ആർ.എ.എസ്) വികസിപ്പിച്ചെടുത്ത ആയുർവേദ ഔഷധമായ ആയുഷ് 64 ന്റെ വിതരണം ഏറ്റെടുത്തതായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ) അറിയിച്ചു. തുടക്കത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മരുന്ന് വിതരണം നടത്തുന്നത്. ആയുഷ് 64 മരുന്ന് സ്വീകരിക്കാൻ തയ്യാറായ മേൽപറഞ്ഞ ജില്ലകളിലെ രോഗികൾ 7034940000 എന്ന ആയുർഹെൽപ് കാൾ സെന്ററുമായി ബന്ധപ്പെടുക. രോഗികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും മരുന്നും സമീപത്തുള്ള ആയുഷ്64 വിതരണം ചെയ്യുന്ന ഡോക്ടർമാരിൽ നിന്നും സൗജന്യമായി ലഭിക്കുമെന്ന് എ.എം.എ.ഐ സംസ്ഥാന പ്രസിഡന്റ് ഡോ.രാജു തോമസ്, ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിനകർ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.