മാള: ഫേസ് ഷീൽഡിന് ഇരട്ടി തുക ഈടാക്കിയിട്ടില്ലെന്ന വാദവുമായി മാളയിലെ മെഡിക്കൽ ഷോപ്പ് നടത്തിപ്പുകാരൻ. സർക്കാർ 25 രൂപ നിശ്ചയിച്ചിരുന്നത് 175 മൈക്രോൺ ഫേസ് ഷീൽഡിനാണ്. എന്നാൽ സിറ്റി മെഡിക്കൽസിൽ നിന്ന് ഫേസ് ഷീൽഡ് വിൽപ്പന നടത്തിയത് 300 മൈക്രോൺ ഗുണനിലവാരത്തിലുള്ളതാണ്. വാങ്ങിയ ബില്ല് പ്രകാരം നികുതി അടക്കം 35 രൂപ വന്നിരുന്നു. ആയതിൻ്റെ പരമാവധി വിലയായ 50 രൂപയ്ക്കാണ് വിറ്റതെന്നും കടയുടമ ഷിഫാസ് വ്യക്തമാക്കി.