hawala

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ, കാറിൽ പണം കടത്തിയ ആർ.എസ്.എസ് പ്രവർത്തകൻ ധർമ്മരാജിനും ഡ്രൈവർ ഷംജീറിനും സഹായി റഷീദിനും നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് നൽകിയത് നേതാക്കളുടെ നിർദ്ദേശ പ്രകാരമാണെന്ന് ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് മൊഴി നൽകി.
ജില്ലാ ഓഫീസിൽ നിന്നു വിളിച്ചാണ് മുറി ആവശ്യപ്പെട്ടതെന്ന് ലോഡ്ജ് ജീവനക്കാരൻ നേരത്തെ മൊഴി നൽകിയിരുന്നു. ഏപ്രിൽ രണ്ടിന് ധർമ്മരാജനും കൂട്ടാളികൾക്കുമായി തൃശൂർ എം.ജി റോഡിലെ ടൂറിസ്റ്റ് ഹോമിൽ ബുക്ക് ചെയ്ത് താനാണെന്ന് സതീശൻ പറഞ്ഞു. ജില്ലാ നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് മുറിയെടുത്തത്. മുറികൾ ആർക്ക് വേണ്ടിയാണെന്ന് അറിയില്ലായിരുന്നു. നാല് മാസം മുമ്പാണ് ഓഫീസ് സെക്രട്ടറിയായി ചുമതലയേറ്റത്. ധർമ്മരാജൻ, സുനിൽ നായിക് എന്നിവരെ പരിചയമില്ലെന്നും സംസ്ഥാന നേതാക്കളുമായി ബന്ധമില്ലെന്നും സതീശ് മൊഴി നൽകി.രാവിലെ 10.30 മുതൽ രണ്ടര മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.
പണവുമായോ, പണം കവർന്ന സംഭവത്തിലോ പാർട്ടിക്കും നേതാക്കൾക്കും ബന്ധമില്ലെന്നായിരുന്നു ജില്ലാ നേതാക്കളുടെ വാദം. എന്നാൽ , ഓഫീസ് സെക്രട്ടറിയുടെ മൊഴിയോടെ, പണമെത്തുന്ന വിവരം നേതാക്കൾ അറിഞ്ഞിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.

നേരത്തേ ചോദ്യം ചെയ്ത ബി.ജെ.പി ജില്ലാ ട്രഷറർ സുജയ് സേനന്റെ സുഹൃത്തും വ്യാപാര പങ്കാളിയുമായ പ്രശാന്തിനെയും പൊലീസ് ക്‌ളബിൽ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്തു. സംസ്ഥാന സംഘടനാ സെക്രട്ടറി അടക്കമുള്ള നേതാക്കളെ വീണ്ടും ചോദ്യംചെയ്യും. പ്രതികളും ബന്ധുക്കളും അടക്കം 70ലേറെ പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

പിടിച്ചെടുത്തത്

1.28 കോടി

കവർച്ച ചെയ്യപ്പെട്ട കൂടുതൽ പണം വീണ്ടെടുക്കാനായി 12 പ്രതികളുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി. പണം കണ്ടെത്താനായില്ല. ഇതുവരെ 1.28 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. 25 ലക്ഷം കവർന്നെന്നായിരുന്നു പരാതി.

ഒ.​ബി.​സി​ ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ൻ്റി​നെ
സ​സ്പെ​ൻ​ഡ് ​ചെ​യ്തു

തൃ​ശൂ​ർ​:​ ​കു​ഴ​ൽ​പ്പ​ണ​ക്കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ജി​ല്ലാ​ ​നേ​താ​ക്ക​ൾ​ക്കെ​തി​രെ​ ​ആ​രോ​പ​ണ​മു​ന്ന​യി​ച്ച് ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പോ​സ്റ്റ് ​ഇ​ട്ട​തി​ന് ​ഒ.​ബി.​സി​ ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​റി​ഷി​ ​പ​ൽ​പ്പു​വി​നെ​ ​ബി.​ജെ.​പി​യു​ടെ​ ​പ്രാ​ഥ​മി​ക​ ​അം​ഗ​ത്വ​ത്തി​ൽ​ ​നി​ന്നു​ ​അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തു.​ ​പാ​ർ​ട്ടി​ ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​യ​തി​നാ​ണ് ​ന​ട​പ​ടി​യെ​ന്ന് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​അ​റി​യി​ച്ചു.​ ​അ​തേ​സ​മ​യം​ ​ഫേ​സ്ബു​ക്കി​ൽ​ ​കു​ഴ​ൽ​പ്പ​ണ​ത്ത​ട്ടി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ജി​ല്ലാ​ ​നേ​തൃ​ത്വ​ത്തി​നെ​തി​രെ​ ​ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തി​ന് ​പി​ന്നാ​ലെ,​ ​ബി.​ജെ.​പി​ ​നേ​താ​വ് ​വ​ധ​ഭീ​ഷ​ണി​ ​മു​ഴ​ക്കി​യെ​ന്ന് ​റി​ഷി​ ​പ​ൽ​പ്പു​ ​വെ​സ്റ്റ് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​ .​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ആ​ർ​ ​ഹ​രി​ക്കെ​തി​രെ​യാ​ണ് ​പ​രാ​തി.​ ​എ​ഫ്.​ബി​ ​പോ​സ്റ്റാ​ണ് ​ഭീ​ഷ​ണി​ക്ക് ​കാ​ര​ണ​മെ​ന്ന് ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു

വാ​ടാ​ന​പ്പി​ള്ളി​യി​ലെ​ ​ക​ത്തി​ക്കു​ത്ത് ​:​ ​നാ​ലു​പേ​ർ​ ​അ​റ​സ്റ്റിൽ

കു​ഴ​ൽ​പ്പ​ണ​ക്ക​വ​ർ​ച്ച​യെ​ ​ചൊ​ല്ലി​ ​ഇ​രു​ഗ്രൂ​പ്പു​ക​ൾ​ ​ചേ​രി​തി​രി​ഞ്ഞ് ​ഏ​റ്റു​മു​ട്ടി​യ​തി​നി​ടെ​ ​ഒ​രാ​ൾ​ക്ക് ​കു​ത്തേ​റ്റ​ ​സം​ഭ​വ​ത്തി​ൽ​ ​നാ​ല് ​പേ​രെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​വാ​ടാ​ന​പ്പി​ള്ളി​ ​ഏ​ഴാം​ക​ല്ല് ​മേ​നോ​ത്ത് ​പ​റ​മ്പി​ൽ​ ​സ​ഹ​ലേ​ഷ് ​(22​),​ ​സ​ഹോ​ദ​ര​ൻ​ ​സ​ഫ​ലേ​ഷ് ​(20​),​ ​തൃ​പ്ര​യാ​റ്റ് ​പു​ര​യ്ക്ക​ൽ​ ​വീ​ട്ടി​ൽ​ ​സ​ജി​ത്ത് ​(26​),​ ​ഗ​ണേ​ശ​മം​ഗ​ലം​ ​പ്രാ​ക്ക​ൻ​വീ​ട്ടി​ൽ​ ​ബി​പി​ൻ​ദാ​സ് ​(31​)​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​വാ​ടാ​ന​പ്പി​ള്ളി​ ​ബീ​ച്ച് ​വ്യാ​സ​ ​ന​ഗ​റി​ന​ടു​ത്ത് ​ക​ണ്ട​ൻ​ച​ക്കി​ ​വീ​ട്ടി​ൽ​ ​കി​ര​ണി​നാ​ണ് ​(27​)​ ​കു​ത്തേ​റ്റ​ത്.​ ​സ​ഹ​ലേ​ഷാ​ണ് ​കി​ര​ണി​നെ​ ​കു​ത്തി​യ​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​മൂ​ന്ന് ​പേ​രെ​ ​കൂ​ടി​ ​പി​ടി​കൂ​ടാ​നു​ണ്ട്.