manasi

ചിറയിൻകീഴ്: മകളുടെ ചികിത്സയ്ക്ക് നി‌ർദ്ധന കുടുംബം സുമനസുകളുടെ കാരുണ്യം തേടുന്നു. ആലംകോട് മേലാറ്റിങ്ങൽ തോട്ടത്തിൽ വീട്ടിൽ ജയപ്രകാശിന്റെ മകൾ മാനസി (24)യാണ് ചികിത്സയ്ക്ക് പണമില്ലാതെ നട്ടം തിരിയുന്നത്. ഡിഗ്രിക്ക് പഠിക്കുമ്പോഴിണ്ടായ പ്രശ്നങ്ങളാണ് മാനസിയുടെ മനോനില തെറ്റിക്കുന്നത്. ഇതുമൂലം

മാനസിയുടെ പഠനം തടസപ്പെട്ടു. എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും മികച്ച വിജയം നേടിയിട്ടുണ്ട്. 7 വർഷമായി ചികിത്സയിലായ മാനസിക്ക് സൈക്കോ തെറാപ്പി ചെയ്താൽ മാറുമെന്ന വിശ്വാസത്തിലാണ് കുടുംബം. എന്നാൽ ഈ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ജയപ്രകാശും ഭാര്യയും മകളുമടങ്ങുന്ന നിർദ്ധന കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്.

ഭാര്യ ആമവാതത്തിന് കഴിഞ്ഞ 24 വർഷമായി ചികിത്സയിലാണ്. ഇവരുടെ രണ്ടു പേരുടെയും ചികിത്സയ്ക്ക് നാളിതുവരെ നല്ലൊരു തുക ചെലവായിട്ടുണ്ട്. കൂലിവേല ചെയ്തു കിട്ടുന്ന വരുമാനമാണ് കുടുംബത്തിന്റെ ഏക വരുമാന മാർഗം. കുട്ടിയുടെ ചികിത്സയ്ക്ക് സുമനസുകൾ കനിയണമെന്നാണ് മാതാപിതാക്കളുടെ അഭ്യർത്ഥന. ഇന്ത്യൻ ബാങ്കിൽ ജയപ്രകാശ്.ജിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 6528599501. ഐ.എഫ്.എസി കോഡ്: IDIB000A034.