കിളിമാനൂർ: എല്ലാവർക്കും കൊവിഡ് വാക്സിൻ നല്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉദ്യമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കെ.എം. ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. പണം അടച്ച രസീത് സൊസൈറ്റി പ്രസിഡന്റ് മടവൂർ അനിൽ സി.പി.എം ജില്ലാസെക്രട്ടേറിയറ്റംഗം ബി.പി. മുരളിക്ക് കൈമാറി. സൊസൈറ്റി സെക്രട്ടറി എം. ഷാജഹാൻ, ജോയിന്റ് സെക്രട്ടറി ഡി. സ്മിത, ബി. ജയതിലകൻ തുടങ്ങിയവർ പങ്കെടുത്തു.