balu

മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ബാലു വർഗീസ്. ന്യൂ ജൻ സിനിമകൾ എന്ന ലേബലിൽ വന്ന ഒരുപാട് വിജയ സിനിമകളിൽ പങ്കാളിയായിട്ടുണ്ട് ബാലു വർഗീസ്. നടനും നിർമ്മാതാവുമായ ലാലിന്റെ അനന്തരവൻ കൂടിയാണ് ബാലു വർഗീസ്. ചാന്തുപൊട്ട് എന്ന ചിത്രത്തിലൂടെയാണ് ബാലു വർഗീസ് അഭിനയത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പിന്നീട് മറ്റ് പല ചിത്രങ്ങളിലും അഭിനയിച്ചു. തെറിച്ചു നടക്കുന്ന പയ്യൻ എന്ന ലേബലിൽ ഒരു അഭിനയശൈലി സ്വീകരിക്കാൻ ബാലു വർഗീസിന് കഴിഞ്ഞു. ഹണീ ബി, ഡാർവിന്റെ പരിണാമം, വിജയ് സൂപ്പറും പൗർണ്ണമിയും, പാപ്പി അപ്പച്ചാ, ഇതിഹാസ തുടങ്ങിയവയൊക്കെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിലൂടെ അഭിനയിച്ച് പ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം നേടിയെടുക്കാൻ ബാലുവിന് കഴിഞ്ഞു.സഹ നടന്റെ വേഷങ്ങൾ ഗംഭീരമാക്കാൻ ബാലുവിന് മിക്കപ്പോഴും കഴിയാറുണ്ട്. നായകന്റെ അടുത്ത സുഹൃത്തായി ഒട്ടേറെ ചിത്രങ്ങളിൽ ബാലു വേഷമിട്ടു. ഇതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ബാലുവിന്റെ വിവാഹം. റിയാലിറ്റി ഷോയിലൂടെ തുടങ്ങി സൗന്ദര്യ മത്സര വേദികളിലും മോഡലിംഗ് രംഗത്തും വളരെ സജീവമായ എലീനയാണ് ബാലുവിന്റെ ഭാര്യ. വിജയ് സൂപ്പറും പൗർണ്ണമിയും, അയാൾ ഞാനല്ല എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ വച്ച് എലിനയുടെ പിറന്നാൾ ദിനത്തിലായിരുന്നു ബാലു പ്രൊപ്പോസ് ചെയ്തത്. പിന്നീട് ഇതിന്റെ ചിത്രം എലീന തന്റെ ഇൻസ്റ്റയിൽ പങ്കുവച്ചിരുന്നു.സാമൂഹ്യ മാദ്ധ്യമങ്ങളിലും മറ്റുള്ള ടെലിവിഷൻ പരിപാടികളിലും സജീവമാണ് ബാലു വർഗീസ്. കുറച്ചു മുമ്പ് ഒരു യൂട്യൂബ് ചാനൽ പരിപാടിയിൽ താരം പങ്കെടുത്തിരുന്നു. പരിപാടിയിൽ അവതാരകന്റെ രസകരമായ ചോദ്യങ്ങൾക്ക് ബാലു മറുപടിയും നൽകിയിരുന്നു. കൂടെ അഭിനയിച്ച നടിയോട് ഇഷ്ടം തോന്നിയിട്ടുണ്ടോ എന്നായിരുന്നു ഒരു ചോദ്യം. ഉണ്ട് എന്ന് ഉടൻ തന്നെ ബാലുവിന്റെ മറുപടിയും വന്നു. അവളാണ് ഇപ്പോൾ എന്റെ ഭാര്യ എന്നും താരം കൂട്ടിച്ചേർത്തു. ആരുടെയെങ്കിലും ടൂത്ത് ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തന്റെ ഭാര്യയുടെ ടൂത്ത് ബ്രഷ് അറിയാതെ ഉപയോഗിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു.