നെയ്യാറ്റിൻകര: സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കല്ലറ വേലികെട്ടി അടച്ചതായി പരാതി. തിരുപുറം പുത്തൻകട ആതിരഭവനിൽ

ജി. അഗസ്റ്റിനാണ് പരാതി നൽകിയത്. അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കല്ലറ സ്വകാര്യവ്യക്തി സ്വന്തമാക്കിയെന്നാണ് ആരോപണം. അതിർത്തി വേർതിരിച്ച് നിറുത്തിയിരുന്ന മരങ്ങളും സ്വകാര്യവ്യക്തി മുറിച്ചുമാറ്റിയെന്ന് അഗസ്റ്റിൻ പറയുന്നു. ഇതുസംബന്ധിച്ച് റവന്യൂ അധികൃതർക്കും പൊലീസിനും പരാതി നൽകിയെങ്കിലും ഇടപെട്ടില്ലെന്നാണ് ആക്ഷേപം.