tanya

ചുരുങ്ങിയ സിനിമകൾ കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത നടിയാണ് തന്യാ രവിചന്ദ്രൻ. തമിഴ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയ തന്യ മലേഷ്യൻ തമിഴ് നടനായ രവിചന്ദ്രന്റെ ചെറുമകളാണ്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തന്റെ മുത്തച്ഛനിൽ നിന്ന് പ്രചോദനമാണ് താരം സിനിമാലോകത്തേക്ക് കടന്നുവരുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ നടിക്ക് ആരാധകരേറെയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി ആരാധകർക്കായി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് നടിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. വെള്ളയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട തന്യയുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ബോൾഡ് മുക്കിലുള്ള ഫോട്ടോയാണ് താരം ആരാധകർക്കായി പങ്കുവച്ചിട്ടുള്ളത്. ശശികുമാർ നായകനായി പുറത്തിറങ്ങിയ 'ബല്ലേ വല്ലൈയാതവ' എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് വൃന്ദാവനം എന്ന സിനിമയിലും വേഷമിട്ടു. വിജയ് സേതുപതി നായകനായി പുറത്തിറങ്ങിയ കറുപ്പൻ എന്ന സിനിമയിലെ നടിയുടെ അഭിനയം ജനശ്രദ്ധ നേടിയിരുന്നു.