കല്ലമ്പലം: ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീട് ഭാഗീകമായി തകർന്നു.കരവാരം പഞ്ചായത്തിലെ കൊണ്ണൂറി വാർഡിൽ പന്തുവിള ശ്രീനികേതനത്തിൽ അജിതപ്രഭയുടെ ഓടിട്ട വീടാണ് തകർന്നത്.കഴിഞ്ഞ ദിവസം രാത്രയിലാണ് തെങ്ങ് വീണത്‌.സംഭവസമയം വീട്ടിൽ അജിതപ്രഭ മാത്രമാണുണ്ടായിരുന്നത്.ഇവർ മറ്റൊരു മുറിയിലായിരുന്നതിനാൽ അപകടം ഒഴിവായി.