covaccine

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 52 സർക്കാർ ആശുപത്രികളിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യും. ഫോർട്ട് താലൂക്ക് ആശുപത്രിയിലും വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും ആമച്ചൽ എഫ്.എച്ച്.സിയിലും കൊവാക്സിനും മറ്റുള്ള ആശുപത്രികളിൽ കൊവീഷീൽഡ് വാക്സിനും നൽകും. വാക്സിനേഷൻ കേന്ദ്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. വാക്സിനേഷനായി എത്തുന്നവർ രണ്ട് മാസ്‌ക് നിർബന്ധമായും ധരിക്കണം. ദിവസവും വൈകിട്ട് മൂന്നിന് അടുത്ത ദിവസത്തേക്കുള്ള രജിസ്‌ട്രേഷൻ സൈറ്റ് ഓപ്പണാകും. അതേസമയം ഇന്നലെ വാക്സിനേഷൻ നടന്ന 19 കേന്ദ്രങ്ങളിൽ മിക്കയിടങ്ങളിലും തിരക്ക് അനുഭവപ്പെട്ടു. മണിക്കൂറുകളോളം കാത്തുനിന്നാണ് പലർക്കും ടോക്കൺ ലഭിച്ചത്. ചിലർക്ക് വാക്സിൻ ഇല്ലാത്തതിനാൽ തിരികെ പേകേണ്ടിവന്നു.