ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമപഞ്ചായത്തിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ബി.ജെ.പി ആരോപിച്ചു. നിലവിൽ നിരവധി വാർഡുകൾ കണ്ടയ്ൻമെൻറ് സോണുകൾ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. പോസിറ്റീവായി വീട്ടിൽ കഴിയുന്ന രോഗികളുടെ തുടർ ടെസ്റ്റുകൾ പോലുo നടക്കാത്ത സാഹചര്യമാണ് ഇവിടെയുള്ളതെന്ന് ബി.ജെ.പി ആരോപിച്ചു. കണ്ടയ്ൻമെന്റ് സോണായ വാർഡിൽ വച്ച് യാതൊരു മുൻകരുതലുകളുമില്ലാതെ വെള്ളിയാഴ്ച പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ 30 പേർ പങ്കെടുത്ത യോഗം നടത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടി ബി.ജെ.പി പഞ്ചായത്ത് ഭാരവാഹികൾ ബന്ധപ്പെട്ട അധികാരികൾക്കും പൊലീസിനും പരാതി നൽകിയിട്ടുണ്ട്.