ആറ്റിങ്ങൽ: കൊവിഡ് മഹാമാരിയിൽ ജനസേവകരായിറങ്ങിയ യുവ കൗൺസിലർമാർ മാതൃകയായി.കഴിഞ്ഞ ദിവസം ആറ്റിങ്ങൽ നഗരസഭയിൽ രണ്ട് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്തത്. ഈ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മുന്നിട്ടിറങ്ങിയ യുവ കൗൺസിലർമാരായ എസ്.സുഖിൽ,വി.എസ്.നിതിൻ എന്നിവരാണ് മാതൃകയായത്. എന്നിവരുടെ നേതൃത്വത്തിൽ എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അജിൻ പ്രഭ, ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം സംഗീത്, ഡി.വൈ.എഫ്.ഐ വെസ്റ്റ് മേഖല പ്രസിഡന്റ് പ്രശാന്ത്, സി.പി.എം കുന്നുവരം ബ്രാഞ്ച് സെക്രട്ടറി ശ്യാം,മിഥുൻ എന്നിവർ ഇവർക്കൊപ്പം സേവനസന്നദ്ധരായി ഉണ്ടായിരുന്നു.