വർക്കല :വർക്കല- ചിറയിൻകീഴ് താലൂക്കുകളിൽ വാക്സിനേഷൻ സെന്ററുകൾ കൂട്ടണമെന്ന് വോയ്സ് ഓഫ് വർക്കല ആവശ്യപ്പെട്ടു.വോയ്സ് ഓഫ് വർക്കല ചെയർമാൻ അഡ്വ.എസ്.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് നിവേദനം നൽകി.വോയ്സ് ഓഫ് വർക്കല ജനറൽ കൺവീനർ ബി.ജോഷി ബാസു,ആർ.സുലോചനൻ,ഡോ.റേസുധൻ, ബി.സുരേന്ദ്രൻ,പി.വി.ജോയ്,പി.രവീന്ദ്രൻ നായർ എന്നിവർ സംബന്ധിച്ചു.