വർക്കല: കൊവിഡ് വ്യാപന സാഹചര്യത്തിൽ വാക്സിൻ സ്വീകരിക്കുന്നതിനു മുന്നോടിയായി രക്തബാങ്കുകളിൽ രക്തം ശേഖരിക്കുന്നതിനുവേണ്ടി ബ്ലഡ് ഡോണേഴ്സ് കേരളയും വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും സംയുക്തമായി ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ് നടത്തി. വർക്കല മിഷൻ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ക്യാമ്പിൽ ടീം വർക്കലയും വാട്സ്ആപ്പ് കൂട്ടായ്മയൂം യൂത്ത് കോൺഗ്രസ്‌ ഇടവ മണ്ഡലം കമ്മിറ്റി അംഗങ്ങളും രക്തദാനത്തിൽ പങ്കാളികളായി.ബ്ലഡ് ഡോണേഴ്സ് ജില്ലാ പ്രസിഡന്റ്‌ സക്കീർ ഹുസൈൻ, ജില്ലാ കോ ഒാർഡിനേറ്റർ ബിജാസ്,അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ അഭിലാഷ്,മെഡിക്കൽ സൂപ്രണ്ട് ഡോ. അഭിലാഷ് രാമൻ, നളൻ, വീണ, എബിൻ,ടെക്‌നീകൽ സൂപ്പർ വൈസർ ശ്യാംരാമകൃഷ്ണൻ, സ്മിത, അശ്വതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.