മുടപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി അഴൂർ ഗ്രാമപഞ്ചായത്തും സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി വാർഡുതല സമിതികളുടെ മേൽനോട്ടത്തിൽ ബോധവത്കരണ നോട്ടീസ് വിതരണ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ,അനിൽ നിർവഹിച്ചു.ലതാദേവി,ഷീജ ,സുമ,അംബിക,പ്രസന്ന കുമാരി എന്നിവർ നേതൃത്വം നൽകി.