നെടുമങ്ങാട്: ചെറ്റച്ചൽ ആദിവാസി ഭൂസമര കേന്ദ്രത്തിലെ നിർദ്ധന കുടുംബങ്ങൾക്ക് റേഷൻ കാർഡ് ലഭിച്ചിട്ടില്ലെന്ന കേരളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസർ എ.എം.ഷാജഹാന്റെ നേതൃത്വത്തിൽ റേഷനിംഗ് ഇൻസ്പെക്ടർമാരുടെ സംഘം സമരഭൂമിയിലെ ആദിവാസി കുടിലുകൾ സന്ദർശിച്ചു. മുപ്പതോളം കുടിലുകളാണ് ഇവിടെയുള്ളത്.ഇതിൽ പത്ത് കുടിലുകളിൽ മാത്രമേ താമസക്കാരുള്ളുവെന്നാണ് സപ്ലൈ ഓഫീസ് അധികൃതരുടെ റിപ്പോർട്ട്.ഇവർക്ക് നിലവിൽ എ.എ.വൈ വിഭാഗത്തിലുള്ള റേഷൻ കാർഡുകൾ ഉണ്ടെന്നും കാർഡ് അനുവദിക്കുന്നതിൽ സിവിൽ സപ്ലൈസ് വകുപ്പ് യാതൊരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും താലൂക്ക് സപ്ലൈ ഓഫീസർ എ.എം.ഷാജഹാൻ കേരളകൗമുദിയോട് പറഞ്ഞു.