നെടുമങ്ങാട് :കേന്ദ്ര വാക്‌സിൻ നയം തിരുത്തുക,വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്‌.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.ഡി.വൈ.എഫ്‌.ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ്.ആർ ഷൈൻലാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്.കവിരാജ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് സെക്രട്ടറി എൽ.എസ് ലിജു,വിഷ്ണു വേട്ടമ്പള്ളി,ഷമീൻ പത്താംകല്ല്,അനന്തുകുമാർ എന്നിവർ പ്രസംഗിച്ചു.