തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പും നഗരസഭയും സംയുക്തമായി നടത്തിവരുന്ന വജ്രജൂബിലി ഫെലോഷിപ്പ് സൗജന്യ കലാപരിശീലനത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കൊവിഡ് സാഹചര്യത്തിൽ ഓൺലൈൻ ആയാണ് പരിശീലനം. പ്രായഭേദമെന്യേ 10 വയസു മുതൽ ആർക്കും അപേക്ഷകൾ സമർപ്പിക്കാം. കലാവിഷയങ്ങൾ - വയലിൻ, ശാസ്ത്രീയ സംഗീതം, നാടൻപാട്ട്, മോഹിനിയാട്ടം, കൂടിയാട്ടം, പയ്യന്നൂർ കോൽക്കളി, നാടകം, ചിത്രകല, ശില്പകല, ന്യൂ മീഡിയ, അപ്ലൈഡ് ആർട്ട്. വിവരങ്ങൾക്ക് ഈ നമ്പരിൽ ബന്ധപ്പെടണം - 7510801082, 9961476386, 8086300568. vjf.competition@gmail.com.