വർക്കല: വർക്കല പോലീസ് സ്റ്റേഷനിലെ 7 പോലീസുകാർ കൊവിഡ് ചികിത്സയിൽ. വർക്കല സ്റ്റേഷനിലെ രണ്ട് എ.എസ്.ഐ.മാർ,രണ്ട് എസ് .ഐ ഒരു വനിത എസ്.സി.പി.ഒ എന്നിവരാണ് കൊവിഡ് ചികിത്സയിൽ തുടരുന്നത്. ഇവരിലൊരാൾ അകത്തുമുറി എസ്.ആർ.ആശുപത്രിയിലും മറ്റുള്ളവർ വീട്ടിലെ ക്വാറന്റൈ്നിലുമാണ് കഴിയുന്നത്.