ബാലരാമപുരം: ബാലരാമപുരത്ത് ഇന്നലെ 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സാമൂഹ്യ ആരോഗ്യകേന്ദ്രം അറിയിച്ചു.ആർ.ടി.പി.സി.ആർ പരിശോധനയിൽ 8 പേർക്കും ആന്റിജൻ പരിശോധനയിൽ 13 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.മൊത്തം 222 പേർക്ക് ആണ് പഞ്ചായത്തിൽ രോഗം ബാധിച്ചത്. ഇതിൽ 23 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. നിലവിൽ 192 പേരാണ് ചികിത്സയിലുള്ളത്.