ആര്യനാട്:മാസ്ക്,സാനിടൈസർ,കൈയുറ തുടങ്ങി യാതൊരു സുരക്ഷയുമില്ലാതെ കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഡ്യൂട്ടിക്ക് അയക്കുന്നതിൽ ആക്ഷേപവും പ്രതിഷേധവും ശക്തം.കൊവിഡിന്റെ തുടക്കത്തിൽ യൂണിയൻ പ്രവർത്തകർ ഡിപ്പോയിൽ നൽകിയ പ്രതിരോധവസ്തുക്കളാണ് ജീവനക്കാർക്ക് വിതരണം ചെയ്തത്.സാമൂഹികാകലം പാലിക്കാതെ പൊതുജനങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്ന ഇവർക്ക് വാക്സിനേഷൻ നൽകുന്നതുപോലും സർക്കാർ പരിഗണിച്ചില്ല.ജീവനക്കാർക്ക് കൊവിഡ് ബാധിക്കുന്നതും കഴിഞ്ഞ ദിവസം സിറ്റി ഡിപ്പോയിലെ കണ്ടക്ടർ മരിച്ചതും പ്രശ്നം ഗുരുതരമാക്കുന്നു.ജീവനക്കാരുടെ കാര്യത്തിൽ ബന്ധപ്പെട്ടവർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.