വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി ആരംഭിക്കുന്ന ഡൊമിസിലറി കെയർ സെന്ററിൽ ക്ളീനിംഗ് കം കെയർ ടേക്കർമാരുടെ നാല് ഒഴിവുണ്ട്. താൽപര്യമുള്ളവർ മേയ് 3ന് രാവിലെ 11ന് അസൽ യോഗ്യത സർട്ടിഫിക്കറ്റുകളും ബയോഡേറ്റയുമായി അഭിമുഖത്തിനായി ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.