തിരുവനന്തപുരം: തലസ്ഥാന നഗരസഭാ ഭരണം ബാലസംഘം ഭരിക്കും പോലെ കുട്ടിക്കളിയല്ലെന്ന് മേയർ ആര്യാരാജേന്ദ്രൻ തിരിച്ചറിയണമെന്ന് യുവമോ‌ർച്ച ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു പറഞ്ഞു. എസ്.എ.ടി ആശുപത്രി സൊസൈറ്റിയുടെ കീഴിലുള്ള ഡ്രഗ് ബാങ്ക് പൂട്ടാൻ മേയർ കാട്ടിയ വ്യഗ്രതയും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൈക്കാട് ശാന്തികവാടത്തിൽ പുതിയ ഗ്യാസ് ശ്‌മശാനം ഉദ്ഘാടനം ചെയ്‌തതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിട്ടതുമെല്ലാം മേയറുടെ കഴിവുകേടാണ് തുറന്നുകാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.