പാറശാല: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പാറശാല ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് നൽകിയ 10 ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി.പാറശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് അൽവേഡിസ, ക്ഷേമകാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വനിതാ സന്തോഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ആര്യദേവൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോജി, മെമ്പർമാരായ വൈ. സതീഷ് കുമാർ, സെക്രട്ടറി അജയരാജ് തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പാറശാല ബ്ലോക്ക് പഞ്ചായത്ത് നൽകിയ 10 ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറുന്നു.