കിളിമാനൂർ: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ കമ്മിറ്റി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി കിളിമാനൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം ജെ. ജിനേഷ് കിളിമാനൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.ആർ.നിയാസ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ദീപക്, വൈസ് പ്രസിഡന്റ് മാരായ അനീഷ്, ഫത്തഹുദീൻ, എക്സിക്യൂട്ടീവ് അംഗം അഖിൽ, ഫെൽസക്ക്ഷ, മനീഷ് തുടങ്ങിയവർ പങ്കെടുത്തു.