മുടപുരം:ലോക തൊഴിലാളി ദിനത്തിൽ സൗജന്യ കൊവിഡ് വാക്സിനു വേണ്ടി തൊഴിലാളികൾ പ്രതിഷേധിച്ചു. സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ തീരുമാനപ്രകാരം ചിറയിൻകീഴ്, ആറ്റിങ്ങൽ, അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ എന്നീ പഞ്ചായത്തുകളിലായി 115 കേന്ദ്രങ്ങളിലാണ് തൊഴിലാളികൾ കൊവിഡ് മാനദണ്ഡമനുസരിച്ച് പ്രതിഷേധസമരം സംഘടിപ്പിച്ചത്. മേയ് ദിനത്തിന്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിലും തൊഴിൽ ശാലകളിലും മുദ്രാവാക്യങ്ങൾ മുഴക്കി പതാക ഉയർത്തി.സി. ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ.രാമു,ആർ.സുഭാഷ്,അഡ്വ.ആറ്റിങ്ങൽ ജി.സുഗുണൻ,ശിശോഭനൻ ജില്ലാ ഭാരവാഹികളായ അഡ്വ.ബി.സത്യൻ എം.എൽ.എ,അഞ്ചുതെങ്ങ് സുരേന്ദ്രൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.വി.കനകദാസ് ,സി.പയസ്, വി.വിജയകുമാർ,ഏരിയ കമ്മിറ്റി ഭാരവാഹികളായ ജി.വേണുഗോപാലൻ നായർ,എം.മുരളി,പി.മണികണ്ഠൻ, സി.എസ്.അജയകുമാർ,എസ്.ജോയി,ബി.രാജീവ്, ആർ.ജറാൾഡ് ,ഏരിയാ കമ്മിറ്റിയംഗങ്ങളായ സി.ചന്ദ്രബോസ്, എസ്.ചന്ദ്രൻ, ജി.വ്യാസൻ,വി.ലൈജു ,ബി.എൻ.സൈജുരാജ്, കെ.അനിരുദ്ധൻ, എസ്.സാബു, എസ്.ആർ.ജ്യോതി ,ദിലീപ്, എസ്.രാജശേഖരൻ, എ.അൻഫർ, പ്രഭാകരൻ, ലോറൻസ്, രാമൻകുട്ടി, സുരേഷ് ബാബു, ബിനു,ആർ.പി.അജി, അജി.ജെ.കെ, വി.ശശി, കെ.ശിവദാസൻ, സുധീർ, പൊന്നപ്പൻ, ബി.സതീശൻ, ലിജാ ബോസ്,സിന്ധു,ഗായത്രി ദേവി,ന്യൂട്ടൺ അക്ബർ,അനസൂയ,പി.മുരളി,ആർ.കെ.ബാബു,ഹരീഷ്,ഒ.എസ്.ആശ, ശ്യാമ പ്രകാശ്,ജോസഫിൻ മാർട്ടിൻ,സീജ,യൂണിയൻ കൺവീനർമാർ തുടങ്ങിയവർ പതാകകൾ ഉയർത്തി സമരപരിപാടി ഉദ്ഘാടനംചെയ്തു.