കടയ്ക്കാവൂർ:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയതിനാൽ കടയ്ക്കാവൂർ പഞ്ചായത്തിൽ നിരോധനാജ്ഞ.ഈ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും അഞ്ചുപേരിൽ കൂടുതൽ കൂട്ടം കൂടരുതെന്നും വിവാഹങ്ങളും പൊതു ചടങ്ങുകളും മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും കളക്ടർ അറിയിച്ചു.ചടങ്ങുകളിൽ 25 പേർക്ക് പങ്കെടുക്കാം.പഴം,പച്ചക്കറി,പലചരക്ക് കടകൾ,മെഡിയ്ക്കൽ സ്റ്റോറുകൾ,പെട്രോൾപമ്പുകൾ എന്നിവ ഒഴികെ എല്ലാം രാത്രി 7.30ന് മുമ്പായി അടയ്ക്കണം.സ്ഥിതി മെച്ചപ്പെടുംവരെ നിരോധനാജ്ഞ തുടരും.