കല്ലമ്പലം: പോക്സോ കേസ് പ്രതിയായ നാവായിക്കുളം പഞ്ചായത്തംഗം സഫറുള്ള രാജിവച്ച് പഞ്ചായത്തിന്റെ പ്രവർത്തനം സുഗമമാക്കണമെന്ന് എൽ.‌ഡി.എഫ് ഘടക കക്ഷികളായ സി.പി.ഐ, ഐ.എൻ.എൽ, ജെ.ഡി.എസ് പാർട്ടികളുടെ നേതാക്കൾ പറഞ്ഞു. പ്രതി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും വേണ്ടിവന്നാൽ ഇരയ്ക്കും കുടുംബത്തിനും നിയമ സഹായം നൽകാൻ സന്നദ്ധമാണെന്നും ജെ.ഡി.എസ് ജില്ലാ വൈസ് പ്രസിഡന്റ് സജീർ രാജകുമാരി, സി.പി.ഐ നാവായിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി മുല്ലനല്ലൂർ ശിവദാസൻ, ഐ.എൻ.എൽ വർക്കല മണ്ഡലം സെക്രട്ടറി സജീർ കല്ലമ്പലം എന്നിവർ അറിയിച്ചു.