വർക്കല:ചെറുന്നിയൂർ കടവ് റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മേയ് 3 മുതൽ പാലച്ചിറ ജംഗ്ഷൻ മുതൽ ചെറുന്നിയൂർ കടവ് വരെയുള്ള റോഡിൽ ഗതാഗതം നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് റോഡ് സെക്ഷൻ അസി. എൻജിനീയർ അറിയിച്ചു.ഇതുവഴി പോകേണ്ടവർ പ്രദേശത്തെ മറ്റ് വഴികൾ ഉപയോഗപ്പെടുത്തണമെന്ന് പൊതുമരാമത്ത് അറിയിച്ചു.